കോഴിക്കോട്: ജില്ലയിൽ നിയന്ത്രണം ശക്തമാക്കുന്നു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊതുപരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കല്യാണങ്ങൾക്കും മരണങ്ങൾക്കും 20 പേരിൽ കൂടുതൽ പാടില്ല. ആർആർടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റർ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒത്തു ചേരൽ ഒഴിവാക്കാൻ സംഘടനകൾക്ക് കളക്ടർ നിർദേശം നൽകി. ഇനിയും സമ്പർക്ക വ്യാപനം കൂടിയാൽ ലോക്ക് ഡൗൺലേക്ക് പോകേണ്ടി വരുമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ ഇന്നലെ 92 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 44 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .