ഡല്‍ഹി: വിവിവധ ഒഴിവുകളിലേക്ക് ജോലിക്കാരെ തേടി എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ്. നേരത്തെ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇത്. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് / ജൂനിയർ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് വിജ്ഞാപനം.
പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖങ്ങള്‍ വഴിയാണ് നിയമനം. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയുൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 128 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ ഷെഡ്യൂൾ ചെയ്ത വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരമുള്ള അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉൾപ്പെടെയുള്ള ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. കൊച്ചിയിലേക്കുള്ള ഒഴിവില്‍ ഡിസംബർ 18 ന്, കോഴിക്കോട് ഡിസംബർ 20, കണ്ണൂർ ഡിസംബർ 22 എന്നീ തിയതികളിലായിട്ടാണ് അഭിമുഖം നടക്കുന്നത്.
കൊച്ചിയില്‍ 47 ഉം കോഴിക്കോട് 31 ഉം ഒഴിവുകള്‍ ലഭ്യമാണ്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് – 50. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർലൈൻ/ ജിഎച്ച്എ/ കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് അനുഭവം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA കാർഗോ പോലുള്ള സർട്ടിഫൈഡ് കോഴ്സുള്ളവർക്കും മുന്‍ഗണനയുണ്ടാകും.
കംപ്യൂട്ടർ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. ജൂനിയർ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിഭഗത്തിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു യോഗ്യത മതി. എയർലൈൻ/ജിഎച്ച്എ/കാർഗോ/എയർലൈൻ ടിക്കറ്റിംഗ് അനുഭവം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA കാർഗോ പോലുള്ള സർട്ടിഫൈഡ് കോഴ്സ് ഉള്ളവർക്കും മുന്‍ഗണ ലഭിക്കും.
പ്രായ പരിധി 28 വയസ്സ്. കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിഭാഗത്തില്‍ 23640 രൂപയും ജൂനിയർ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിഭാഗത്തില്‍ 20130 രൂപയും അടിസ്ഥാന ശമ്പളമായി ലഭിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ 22 വരെ ഷെഡ്യൂൾ ചെയ്ത വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട്, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന സാക്ഷ്യപത്രങ്ങളുടെ/സർട്ടിഫിക്കറ്റുകളുടെ പൂരിപ്പിച്ച പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകാവുന്നതാണ്.