റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റിനൊപ്പമായിരുന്നു ദർശനം. റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി യും അദ്ദേഹത്തെ അനുഗമിച്ചു.നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മുകേഷ് അംബാനിയും രാധിക മർച്ചന്റും ഹെലികോപ്റ്റർ മാർഗം നാലരയോടെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ എത്തി.
തുടർന്ന് റോഡ് മാർഗമാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ദർശനത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിന് ഒരു കോടി 51 ലക്ഷം രൂപയുടെ ചെക്ക് മുകേഷ് അംബാനി സമർപ്പിച്ചു..ഗുരുവായൂർ ക്ഷേത്രത്തിന് ഒരു വ്യക്തി നൽകുന്ന ഏറ്റവും വലിയ കാണിക്ക തുകയാണിത്.