ധനുഷിനൊപ്പം ‘ക്യാപ്റ്റൻ മില്ലെറി’ല്‍ സുന്ദീപ് കിഷനും,

0
49

പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. അടുത്തിടെ തൊട്ടതൊക്കെ പൊന്നാക്കി മുന്നേറുന്ന ധനുഷ് ആണ് നായകൻ. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്നു. ഇപ്പോഴിതാ ‘ക്യാപ്റ്റൻ മില്ലെറി’ന്റെ പുതിയൊരു അപ്‍ഡേഷൻ വന്നിരിക്കുകയാണ്.

നായകൻ ധനുഷിനൊപ്പം ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷൻ എത്തുന്നുവെന്നതാണ് പുതിയ അപ്‍ഡേറ്റ്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ ‘മാനഗര’ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ യുവനടനാണ് സുന്ദീപ് കിഷൻ. ‘ക്യാപ്റ്റൻ മില്ലെറി’ന്റെ ചിത്രീകരണം തുടങ്ങുകയാണ് എന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ ഏഴിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ക്യാപ്റ്റൻ മില്ലെര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

LEAVE A REPLY

Please enter your comment!
Please enter your name here