അസമില്‍ മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി രാജിവച്ചു.

0
51

അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‌ തന്റെ രാജിക്കത്ത് സമർപ്പിച്ചു.റാണാ ഗോസ്വാമി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് തീരുമാനം. അപ്പർ അസമിലെ കോൺ​ഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ​ഗോസ്വാമി.

നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അം​ഗത്വവും റാണ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.
രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

റാണാ ഗോസ്വാമി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയായും റാണ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here