കേരളത്തിലും താമര വിരിയുമെന്നും ആ ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

0
68

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്നും ആ ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണ്. അത് മനസില്‍വെച്ചുകൊണ്ടുവേണം ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാന്‍. കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രഭക്തി മാത്രം മതി. പക്ഷേ, കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിധാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here