ASIA CUP 2022: അഫ്ഗാനിസ്ഥാനെതിരേ ശ്രീലങ്കയ്ക്ക് ടോസ്,

0
62

ഷാര്‍ജ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ശ്രീലങ്ക ആദ്യം പന്തെറിയും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് കണക്കുവീട്ടാല്‍ ശ്രീലങ്ക ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ വിജയക്കുതിപ്പ് സൂപ്പര്‍ ഫോറിലും ആവര്‍ത്തിക്കാനുറച്ചാവും അഫ്ഗാന്റെ വരവ്.

സ്പിന്നര്‍മാരുടെ മികവാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരുടെയെല്ലാം സ്പിന്‍ മികവ് ശ്രീലങ്കയ്ക്ക് വലിയ ഭീഷണി തന്നെയാണ്. ഓപ്പണിങ്ങില്‍ ഹസ്‌റത്തുല്ല സസായ്, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരുടെ വെടിക്കെട്ടും അഫ്ഗാനിസ്ഥാന് കരുത്ത് പകരുന്നു. ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റിന്റെ ജയവും നേടിയ അഫ്ഗാന്‍ അഞ്ച് തവണ ഏഷ്യാ കപ്പ് ചൂടിയ ശ്രീലങ്കയ്ക്ക് വലിയ ഭീഷണി തന്നെയാണ്.

അഫ്ഗാനിസ്ഥാനോട് തോറ്റെങ്കിലും ബംഗ്ലാദേശിനെ പൊരുതി വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചത്. രണ്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിനെതിരേ ശ്രീലങ്കയുടെ ജയം. കുശാല്‍ മെന്‍ഡിസ്, ക്യാപ്റ്റന്‍ ദസുന്‍ ഷണക എന്നിവരുടെ ബാറ്റിങ്ങിലാണ് ടീമിന്റെ പ്രതീക്ഷ. വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ മികവും ശ്രീലങ്കയ്ക്ക് കരുത്ത് പകരുന്നു.

പ്ലേയിങ് 11: അഫ്ഗാനിസ്ഥാന്‍- ഹസ്‌റത്തുല്ല സസായ്, റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹി സദ്രാന്‍, നജീബുല്ല സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, കരിം ജനത്, സമീയുല്ല ഷിന്‍വാരി, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്‌മാന്‍, ഫസലാഖ് ഫറൂഖി ശ്രീലങ്ക: പതും നിസങ്ക, കുശല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ദനുഷ്‌ക ഗുണതിലക, ബനുഷ്‌ക രജപക്‌സ, ദസുന്‍ ഷണക (ക്യാപ്റ്റന്‍), വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, അഷിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷണക

LEAVE A REPLY

Please enter your comment!
Please enter your name here