കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളതാണ് കാര്‍ഷിക ബില്ലുകള്‍ : പ്രിയങ്ക ഗാന്ധി

0
108

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാതെ തന്റെ പണക്കാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മോദിസര്‍ക്കാര്‍ പുതിയ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നതെന്ന് പ്രിയങ്ക പറഞ്ഞു​. കര്‍ഷകര്‍ക്ക്​ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത്​ ഉല്‍പന്നങ്ങള്‍ക്ക്​ താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ ​ഒരുക്കി നല്‍കുകയോ ചെയ്യാതെ ​നേരരെ വിപരീതമായി കാര്‍ഷക ദ്രോഹനടപടികളാണ്​ ​ചെയ്യുന്നതെന്ന്​ പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളതാണ് കാര്‍ഷിക ബില്ലുകള്‍. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന സമയമാണിത്. ഈ സമയത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ, സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം അവരെ ദ്രോഹിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്’- പ്രിയങ്ക ട്വീറ്റ് ചെയ്തു.

 

സമ്ബന്നരായ സുഹൃത്തുക്കളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here