ന്യൂഡല്‍ഹി: ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിവെക്കുന്ന ഹൈകോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആയതിനാല്‍ ഇടപെടുന്നില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഫീസ് നിര്‍ണയ സമിതിക്ക് എതിരായ ഹൈകോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഇതോടെ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോടതി നിശ്ചയിക്കുന്ന അന്തിമ ഫീസ് നല്‍കാം എന്ന് എഴുതി നല്‍കേണ്ടി വരും.
2020 -21 അധ്യയന വര്‍ഷത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഹൈക്കകോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷം എതിര്‍പ്പുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.