പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ : 53,085,762
മരണ സംഖ്യ : 1,299,267
📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 47,905 പേർക്ക് വൈറസ് ബാധ, 550 മരണങ്ങൾ
📰✍🏼സംസ്ഥാനത്ത് 5537 പേര്ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. 25 മരണങ്ങൾ കൂടി കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം1796 ആയി , 4683 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
📰✍🏼 രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് :
തൃശൂര് 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര് 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്ഗോഡ് 108, വയനാട് 100
📰✍🏼ബിഹാറില്‍ മാറ്റത്തിന് അനുകൂലമായ ജനവിധി അട്ടിമറിക്കപ്പെട്ടതാണെന്ന് തേജസ്വി യാദവ്.
📰✍🏼ബിഹാറില്‍ ജെ.ഡി.യു. നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും.
📰✍🏼തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഇതു തന്റെ അവസാന തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു
📰✍🏼ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ സിപിഎം
📰✍🏼സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി വിദഗ്ദര്‍.
📰✍🏼സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ്.
📰✍🏼തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ കേസ്.
📰✍🏼നയതന്ത്ര ബാഗേജ് വഴിയുള്ള പിടിക്കപ്പെട്ടതിനു പിന്നാലെ ദുബായിലേക്കു കടന്ന യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെ റാഷിദ് ഖമീസ് അലിക്കെതിരെ നടപടിയുമായി ദുബായ് സര്‍ക്കാര്‍.
📰✍🏼രാജ്യം മുെമ്ബങ്ങുമില്ലാത്തവിധം സാമ്ബത്തിക മാന്ദ്യത്തിലെന്ന് റിസര്‍വ് ബാങ്ക്
📰✍🏼ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്ബനികള്‍ രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ കമ്ബനികള്‍’ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
📰✍🏼തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,112 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇന്നലെ സംസ്ഥാനത്ത് 2,347 പേര്‍ രോഗമുക്തി നേടി . 25 കോവിഡ് മരണങ്ങള്‍ ആണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് .
📰✍🏼വയനാട് ബാണാസുര വനത്തില്‍ പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദി സംഘത്തിലുള്ളവരെ ഒരാഴ്ചയിലേറെയായിട്ടും അന്വേഷണ സംഘത്തിന് തിരിച്ചറിയാനായില്ല
📰✍🏼സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന നിലപാടില്‍ വിജിലന്‍സും
📰✍🏼കര്‍ണാടകയില്‍ 2,116 പേര്‍ക്കാണ് വ്യാഴാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,368 പേര്‍ രോഗമുക്തി നേടുകയും 21 മരണങ്ങള്‍ സ്ഥിരീകരിക്കുകയും
📰✍🏼മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന തെളിവുകളുടെ പകര്‍പ്പ് പ്രതി ശ്രീറാം വെങ്കിട്ടരാമന് നല്‍കാന്‍ വിസമ്മതിച്ച് കോടതി.
📰✍🏼മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,496 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 7,809 പേര്‍ രോഗമുക്തി നേടുകയും 122 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു .
📰✍🏼മയക്കുമരുന്ന് കേസിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
📰✍🏼ബിഹാറില്‍ വോെട്ടണ്ണലില്‍ കൃത്രിമം നടെന്നന്ന ആരോപണം ഒാേരാ രാഷ്ട്രീയ പാര്‍ടിയുടെയും അഭിപ്രായമാണെന്നും അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ.
📰✍🏼 ബാലഭാസ്കറിന്റെ മരണം വാഹന അപകടമെന്ന് സി.ബി ഐ, നുണ പരിശോധനയിൽ കലാഭവൻ സോബിയും ഡ്രൈവർ അർജുനും പറയുന്നത് കള്ളങ്ങൾ ആണന്ന് ബോധ്യപ്പെട്ടതായി സി.ബി.ഐ പറഞ്ഞു.
📰✍🏼ഇന്ത്യക്ക് ആശ്വാസമായി റഷ്യയുടെ കൊവിഡ്-19 വാക്‌സിനായ സ്പുട്‌നിക് പരീക്ഷണങ്ങൾക്കായി ഇന്ത്യയിലെത്തി.
📰✍🏼കേരളത്തിനു പുറത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ച കൊച്ചി കപ്പല്‍ശാല മുംബൈ, കൊല്‍ക്കത്ത, പോര്‍ട് ബ്ലയര്‍ എന്നിവിടങ്ങളില്‍ കപ്പല്‍ റിപ്പയര്‍ യൂണിറ്റുകള്‍ ആരംഭിച്ചു.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ആഗോള പരിസ്ഥിതി സംരക്ഷണത്തിലെ ഇരട്ടത്താപ്പിനെ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തില്‍ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ
📰✈️നെതര്‍ലന്‍ഡിലെ ഹേഗിലുള്ള സൗദി എംബസിക്ക് നേരെ ഭീകരാക്രമണം . സംഭവത്തില്‍ ആളപായമില്ല.
📰✈️പാപ്പുവ ന്യൂഗ്വിനിയില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
📰✈️ദീപാവലിക്ക് ശേഷം യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയര്‍ലൈന്‍ രംഗത്തുള്ളവര്‍ പറയുന്നു
📰✈️മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ.
📰✈️അമേരിക്കയില്‍ അന്തരിച്ച ബഹ്റൈനില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഭൗതിക ശരീരം ബഹ്റൈനിലെത്തിച്ചു. ഖബറടക്കം ഇന്ന്
📰✈️അമേരിക്കയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നരലക്ഷത്തോളം (1,45,000 ) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് വിവരം.
📰✈️പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ്. മുസ്ലീം ബ്രദര്‍ ഹുഡ് ഭീകരസംഘടനയാണെന്ന സൗദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ബ്രദര്‍ഹുഡ് സംഘടന രംഗത്ത്
📰✈️യൂറോപ്പിലേക്കുള്ള കപ്പല്‍ ലിബിയ തീരത്ത് നിന്ന് തകര്‍ന്നതിനെ തുടര്‍ന്ന് 74 കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതായി യുഎന്‍ കുടിയേറ്റ ഏജന്‍സി അറിയിച്ചു.
📰✈️ഈജിപ്തിലെ സിനായി ദ്വീപില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അന്താരാഷ്ട്ര സമാധാന സേനയിലെ എട്ട് സൈനിക അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു.
🎖️⚽🏏🥍🏸🏑🥇
📰⚽ ലോകകപ്പ് യോഗ്യത : ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ഇക്വഡോറിന് ജയം, അർജന്റീനക്ക് സമനില
📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പുതിയ പതിപ്പിന് ഈമാസം 20 നി തുടക്കമാകും.
📰🥇ഒളിമ്ബിക്സിനെത്തുന്ന കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഒഫിഷ്യല്‍സിനും 14 ദിവസത്തെ ക്വാറന്റീന് ഒഴിവാക്കി ജപ്പാന്‍
📰🏏ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിഡ്‌നിയിലെത്തി.