നീൽ ആംസ്ട്രോങ്ങിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ അപൂർവ ചിത്രം വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നു. ഒരു സ്വകാര്യ വ്യക്തി നാസ ചിത്രങ്ങൾ ലേലത്തിന് ഇട്ടതിനുശേഷം, അതിൽ “ചന്ദ്രനിൽ ആദ്യമായി മനുഷ്യ നടത്തം” എന്ന മനുഷ്യന്റെ അവിശ്വസനീയമായ നേട്ടത്തിന്റെ ഫോട്ടോയും ഉൾപ്പെടുത്തിയിരിക്കുന്നു എന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. വിൽപ്പനയ്‌ക്കെത്തിയ 2,400 വിന്റേജ് ഫോട്ടോകളിൽ 1969 ലെ ഫോട്ടോയാണ് പ്രാമുഖ്യം നേടുക എന്നത് പ്രത്യേകം പറയേണ്ടതില്ല.
ലേലത്തിൽ ഇതുവരെ അവതരിപ്പിച്ച നാസ ഫോട്ടോഗ്രാഫുകളുടെ ഏറ്റവും സമഗ്രമായ ഒരു സ്വകാര്യ ശേഖരമാണുള്ളത്. ബഹിരാകാശ പദ്ധതിയുടെ എല്ലാ വിഷ്വൽ നാഴികക്കല്ലുകളും, മെർക്കുറിയുടെ ആദ്യ നാളുകൾ മുതൽ ജെമിനി, ചന്ദ്ര ഭ്രമണപഥം എന്നിവയുടെ സാങ്കേതിക മുന്നേറ്റങ്ങൾ, അപ്പോളോയുടെ വിജയങ്ങൾ വരെ ഉണ്ടായിരിക്കും എന്ന് ക്രിസ്റ്റിയുടെ പത്രക്കുറിപ്പ് റിപ്പോർട്ടിൽ പറഞ്ഞു. “ബഹിരാകാശ യാത്രയുടെ അനുഭവ ഭംഗിയും, അഗാധതയും, മനുഷ്യരാശിയെ അറിയിക്കാൻ ബഹിരാകാശയാത്രികർ കലാകാരന്മാറായി മാറി അവരുടെ ക്യാമറകളിലൂടെ അവർക്കു സാധിച്ചു,
“ബഹിരാകാശയാത്രികരെ പലപ്പോഴും മികച്ച ശാസ്ത്രജ്ഞന്മാരും, വീരന്മാരുമായി ചിത്രീകരിക്കുന്നു, എന്നാൽ അപൂർവ്വമായി മാത്രമെ അവരെ എക്കാലത്തും നല്ല ഫോട്ടോഗ്രാഫർമാരായി പ്രശംസിച്ചിട്ടുള്ളൂ. നൈപുണ്യത്തോടും, ധൈര്യത്തോടുംകൂടി അവരുടെ യാത്രയ്ക്കിടയിൽ പകർത്തിയ ഫോട്ടോകൾ, അത് അതിശയകരമായ പ്രതീതി സ്വീകരിച്ച് ഇന്ന് വിസ്മയത്തിനും ഇടയാക്കിയിട്ടുണ്ടെന്ന് , ”മാർട്ടിൻ-മാൽബ്യൂററ്റ് പ്രെസ്സ് റിപ്പോർട്ടിൽ പ്രസ്താവിച്ചു”. അദ്ദേഹത്തിന്റെ പിതാവിന് പാരീസിലെ ഇരുപതാം നൂറ്റാണ്ടിലെ അവൻറ് – ഗാർഡ് എന്ന പ്രശസ്ത കലയുടെ ശേഖരമുണ്ടായിരുന്നു.
ലേലം ഓൺലൈനിൽ ആയിരിക്കും നടത്തുന്നത്. വിൽപ്പനയെ രണ്ട് ഭാഗങ്ങളായി തിരിച്ച്, ലേലം നവംബർ 19, 20 എന്നീ ദിവസങ്ങൾ വരെ തുറന്നിരിക്കും. കൂടാതെ നിരവധി ഫോട്ടോഗ്രാഫുകൾക്കായി £100 മുതൽ വിലയിൽ തുടങ്ങുന്നു. മറ്റ് ചില ഫോട്ടോകൾക്ക് കൂടുതൽ വില പ്രതീക്ഷിക്കുന്നു.