ശരിയായ ഭക്ഷണം, വ്യായാമം എന്നിവ പോലെ തന്നെ ശരീരത്തിന് വിശ്രമവും പ്രധാനമാണ്. വിശ്രമം ആവശ്യമാണ്. പക്ഷെ ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയിൽ നമുക്ക് പലതരം വിശ്രമം ആവശ്യമാണെന്ന അറിവിൽ ആശ്ചര്യപ്പെടരുത്. ട്രോമാ കൗൺസിലറും, തെറാപ്പിസ്റ്റുമായ താഷാ ബെയ്‌ലി പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, നമുക്കെല്ലാവർക്കും ആവശ്യമായ ഏഴ് തരം വിശ്രമങ്ങളെ കുറിച്ച് പറയുന്നു.
ഇന്നത്തെ കൊറോണ എന്ന പകർച്ചവ്യാധിയും, അതിനെ തുടർന്ന് വീട്ടിലിരുന്നുള്ള ജോലിയും എല്ലായ്പ്പോഴും ജീവിതം തന്നെ ഓൺലൈനായി ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നു. എന്നാൽ ആവശ്യത്തിന് ശരിയായ വിശ്രമവും, ഇടവേളയും എടുക്കുന്നില്ലെങ്കിൽ ക്രമേണ നമ്മുടെ ജീവിതം എരിഞ്ഞു തീരാൻ കാരണമാകാം. അതിനാൽ ഇന്ന് നമുക്ക് താഴെ പറയുന്ന വിശ്രമ രീതികളിൽ അല്പം ശ്രദ്ധിക്കാം.
ശാരീരിക വിശ്രമം
നമ്മളൊക്കെ ശാരീരിക വിശ്രമം എടുക്കുന്നത് തോന്നുന്നതുപോലെയാണ്. “വേഗതയും, പരാക്രമം പിടിച്ചുള്ള ജോലിയും കുറച്ച് സാവധാനത്തോടെ ജോലി ചെയ്താൽ ശരീരത്തിനെ വീണ്ടും റീചാർജ് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുക.” ദിവസത്തിൽ പതിവായി പറ്റുമെങ്കിൽ ഒരു ചെറിയ മയക്കം, പതിവിലും നേരത്തെയുള്ള രാത്രി ഉറക്കം, യോഗ, സമാധാനപരമായി ഉച്ചഭക്ഷണം കഴിക്കാൻ സമയം എടുക്കുക എന്നിവ ചിലതരം ശാരീരിക വിശ്രമമായിരിക്കും.
മാനസിക വിശ്രമം
മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ മാനസികമായി റീചാർജ് ചെയ്യുന്നതിന് ഒരു ഇടവേള എടുക്കാൻ ഗാഡ്‌ജെറ്റുകൾ അൺപ്ലഗ് ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുക. ഇത് മനസ്സിന് പോസിറ്റീവ് എനർജി നൽകും, മനസിന് വിശ്രമം നേടാൻ നിങ്ങളെ സഹായിക്കും.
വൈകാരിക വിശ്രമം
നിങ്ങളുടെ വൈകാരിക ഭാണ്ഡക്കെട്ടുകൾ ഇറക്കി വയ്ക്കുക ” എന്നതാണ് വൈകാരിക വിശ്രമം കൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളുമായി നിങ്ങളുടെ വികാരങ്ങൾ പങ്കിടുക. ഒരു സുഹൃത്തിനോടോ, ബന്ധുവിനോടോ സംസാരിക്കാൻ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഒരു നല്ല തെറാപ്പിസ്റ്റുമായി സംസാരിച്ച് മനസിന്റെ ഭാരം കുറക്കുക.
സാമൂഹിക വിശ്രമം
സാമൂഹിക വിശ്രമം എന്നത് “നിങ്ങളുടെ അടുത്ത ബന്ധുക്കളോടും, ഉപദേശകരോടും ഇടപഴകുന്നതിലൂടെ സ്വയം ബന്ധങ്ങൾ പുനസ്ഥാപിക്കുക” എന്നാണ്. ലളിതമായി പറഞ്ഞാൽ, സാമൂഹിക വിശ്രമം എന്നാൽ നിങ്ങളുടെ മുറിഞ്ഞ ബന്ധത്തെ വീണ്ടും യോജിപ്പിക്കാൻ നിങ്ങളുടെ ഉപദേഷ്ടാക്കളോടും, സുഹൃത്തുക്കളോടും, സൗഹൃദം സ്വയം വീണ്ടെടുക്കുക. നിങ്ങളെ അംഗീകരിക്കുന്ന ആളുകളുമായി സമയം ചെലവഴിക്കുക എന്നീ കാര്യങ്ങൾ നിങ്ങളെ സാമൂഹവുമായി ബന്ധിപ്പിക്കും.
ക്രിയേറ്റീവ് വിശ്രമം
സ്വയം ഊർജ്ജസ്വലരാകാനും, കൂടുതൽ പ്രചോദനം കണ്ടെത്താനും, ചെയ്തു കൊണ്ടിരിക്കുന്ന ക്രീയേറ്റീവ് ജോലികളിൽ നിന്ന് അല്പം വിരമിക്കുന്നത് പ്രധാനമാണ്. ചിലപ്പോൾ നമ്മുടെ സ്വന്തം സർഗ്ഗാത്മകതയിൽ നിന്ന് സ്വയം മാറി നിന്ന് മറ്റുള്ളവർ ചെയ്ത കലാസൃഷ്ടി ആസ്വദിക്കുന്നത് നമ്മെ, പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കും. നിങ്ങൾക്ക് ലളിതമായ ഒരു പുസ്തകം വായിക്കാനോ, നടക്കാൻ പോകാനോ മറ്റൊരാളുടെ കലാസൃഷ്‌ടി ആസ്വദിക്കാനോ കഴിയണം. നിങ്ങളുടെ ജോലി സ്ഥലം വൃത്തിയാക്കുന്നതും മുറി വൃത്തിയാക്കുന്നതും മനസ്സിനെ തണുപ്പിക്കാൻ സഹായിക്കും.
ഇന്ദ്രിയ വിശ്രമം
“നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് ഓവർലോഡ് കൊടുക്കാതിരിക്കുക” . നിങ്ങളുടെ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ഓഫാക്കി, ശുദ്ധവായു ശ്വസിക്കുന്നത് ഇന്ദ്രിയങ്ങൾക്ക് ഗുണം ചെയ്യുകയും അല്പം വിശ്രമം ലഭിക്കാനും സഹായിക്കും. നിങ്ങൾ ഇരുന്നു ജോലി ചെയ്യുന്നിടത്തു നിന്നും പുറത്തിറങ്ങി അല്പം വ്യായാമങ്ങൾ ചെയ്യുകയോ അല്ലെങ്കിൽ ജേർണൽ എഴുതുകയോ ചെയ്യുക.
ആത്മീയ വിശ്രമം
ധ്യാനാത്മക ചിന്തകൾ നിറഞ്ഞ ആത്മീയ പുസ്തകങ്ങൾ വായിക്കുന്നതും, ധ്യാനം, യോഗ ഇവയൊക്കെ പ്രാക്ടീസ് ചെയ്യുന്നതും, ആത്മീയ വിശ്രമത്തിനു സഹായിക്കുന്നു. അതുപോലെ സന്നദ്ധ പ്രവർത്തനങ്ങളും ആത്മാവിന് ഉണർവ് നൽകുന്നു. ഇതും വിശ്രമത്തിന്റെ ഒരു പ്രധാന ഘടകമാണെന്ന് തെറാപ്പിസ്റ്റ് പറയുന്നു.