നടി മീരാ നന്ദൻ വിവാഹിതയാകുന്നു,

0
91

മീര നന്ദൻ വിവാഹിതയാകുന്നു. ശ്രീജു ആണ് വരൻ. വിവാഹ നിശ്ചയ ചിത്രങ്ങൾ മീര തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ‘ഇനി ഒന്നിച്ചുള്ള ജീവിതം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

മീരയെ വിവാഹനിശ്ചയദിവസം അണിയിച്ചൊരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് വിവാഹിതയാകുന്നുവെന്നും ആശംസകൾ എന്നും ഉണ്ണിയും സോഷ്യൽ മീഡിയയിൽ കുറിച്ചു. ലൈറ്റ്‌സ് ഓൺ ക്രിയേഷൻസ് ആണ് വിവാഹ നിശ്ചയ ചിത്രങ്ങൾ പകർത്തിയത്. അവരുടെ സോഷ്യൽ മീഡിയ പേജിൽ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

‘മീരയും ശ്രീജുവും ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് എത്തിയത്. മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാൽ അതിന്റെതായ പ്രത്യേകതകൾ ആ കഥയ്ക്കുണ്ട്. അവർ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു’ ലൈറ്റ്‌സ് ഓൺ ക്രിയേഷൻസ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here