മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശിയായ കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസാണ്( 54) മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് ഇന്നാണ്. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നേരത്തെ കൊവിഡ് മലപ്പുറത്തും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്.