വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

0
21

യൂണിയന്‍ ബജറ്റിന് മുന്നോടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 1806 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ആറ് രൂപയാണ് കുറച്ചത്. വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ്.

അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ 803, കൊല്‍ക്കത്തയില്‍ 829, മുംബൈയില്‍ 802, ചെന്നൈയില്‍ 818 എന്നീ നിലകളില്‍ തുടരും. എല്ലാ മാസവും തുടക്കത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെയും വാണിജ്യ സിലിണ്ടറിന്റെയും വില പുതുക്കാറുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here