കൊച്ചി: സിബിഎസ്‌ഇ സ്കുളുകളുടെ വരവ് ചെലവ് കണക്കുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ രക്ഷകര്‍ത്താക്കള്‍ സമര്‍പ്പിച്ച
ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
ഈ വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ചെലവ് കാശ് മാത്രമേ ഈടാക്കാവു എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. വരവും ചെലവും പരിശോധിച്ച് ഈടാക്കാവുന്ന തുക എത്രയാണന്ന് ഡിഇഒമാര്‍ നാലു ദിവസത്തിനകം കോടതിയെ അറിയിക്കണം. കണക്ക് പരിശോധിക്കാന്‍ സംവിധാനമില്ലന്ന് സിബിഎസ്‌ഇ അറിയിച്ചതിനെ തുടര്‍ന്ന് കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഡിഇഒമാരെ ചുമതലപ്പെടുത്തിയത്. കേസ് 21 ന് പരിഗണിക്കും.
സിബിഎസ്‌ഇ സ്കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്കുളുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുനതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമൊരുക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതാണ്.
കണക്ക് പരിശോധിക്കാന്‍ സംവിധാനമില്ലന്ന് സിബിഎസ്‌ഇ അറിയിച്ചതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ സിബിഎസ്‌ഇ കൈകഴുകുകയാണന്ന് വിമര്‍ശിച്ച കോടതി കണക്ക് പരിശോധിക്കാന്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു.