ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ട ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് 2022ലേയ്ക്ക് മാറ്റിവച്ചു. ഓസ്ട്രേലിയയിലെ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ബിസിസിഐയ്ക്ക് ഐപിഎല്‍ നടത്താനായേക്കും. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വിയോജിപ്പ് അറിയിച്ചിരുന്നു. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പിനും ന്യൂസീലന്‍ഡില്‍ നടക്കേണ്ട വനിത ട്വന്റി-20 ലോകകപ്പിനും മാറ്റമില്ല.