‘വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്, മോഹൻലാൽ – പൃഥ്വിരാജ് ടീമിന് ആശംസകൾ’: രാജീവ് ചന്ദ്രശേഖർ

0
18

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാ​ഗമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ കെജിഎഫ് ആണ് എമ്പുരാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.

എമ്പുരാൻ കാണുന്നുണ്ട്. എന്ന് അദ്ദേഹം ചിത്രം പങ്കുവച്ച് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

മോഹൻലാൽ – പൃഥ്വിരാജ് ടീമിന് ആശംസകൾ. വരും ദിനങ്ങളിൽ ഞാനും
എമ്പുരാൻ കാണുന്നുണ്ട്.
Best wishes, Mohanlal Prithviraj Sukumaran n team!
I look forward to watching and enjoying #L2E #Empuraan one of these days!

അതേസമയം സിനിമ തീയേറ്ററിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അച്ഛനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ് രംഗത്തെത്തി. ‘അച്ഛാ…നിങ്ങള്‍ കാണുന്നുണ്ടെന്ന് എനിക്ക് അറിയാം’ എന്ന ക്യാപ്ഷനില്‍ എമ്പുരാന്റെ പോസ്റ്ററിനൊപ്പമാണ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് എമ്പുരാന്‍ തിയേറ്റുകളിലേക്ക് എത്തിയത്. അഡ്വാന്‍സ് സെയിലിലൂടെ 50 കോടി ക്ലബിലെത്തിയ ചിത്രം ഓപ്പണിങ് ഡേയില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷനും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here