അന്തരീക്ഷ മലിനീകരണം; അഞ്ച് സംസ്ഥാനങ്ങളോട് സുപ്രീം കോടതി വിശദീകരണം തേടി.

0
122

അന്തരീക്ഷ മലിനീകരണത്തിൽ അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളോട് വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ഭാവി തലമുറയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഏറ്റവും നല്ല സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

വർഷം തോറും സംഭവിക്കുന്ന ആവർത്തന സ്വഭാവമുള്ള ഗുരുതര പ്രശ്നമായി മലിനീകരണം മാറി. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വിളകൾ കത്തിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. ശക്തമായ കാറ്റാണ് മലിനീകരണത്തിന്റെ മറ്റൊരു കാരണമെന്ന് വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടികാട്ടി. എന്നാൽ ‘ശക്തമായ ഭരണകൂട’ കാറ്റാണിവിടെ വേണ്ടതെന്ന് കോടതി പറഞ്ഞു.

സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. വിഷയം നവംബർ 7 ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here