ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കൊവിഡിനെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവഗണിച്ചന്നും കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യാ-ചൈന വിഷയത്തിലും സർക്കാർ തന്റെ മുന്നറിയിപ്പുകൾ അവഗണിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
“കൊവിഡ് 19ഉം സാമ്പത്തിക വ്യവസ്ഥയും സംബന്ധിച്ച് ഞാൻ മുന്നറിയിപ്പുകൾ നൽകിയിരുന്നു, അവരത് അവഗണിച്ചു. ദുരന്തം പിന്നാലെ വന്നു. ചൈന വിഷയത്തിൽ ഞാൻ മുന്നറിയിപ്പ് നൽകുന്നു, അവരതും അവഗണിക്കുകയാണ്.”- രാഹുൽ ഇന്ന് ട്വീറ്റ് ചെയ്തു.