സ്കൂളുകളിൽ ആന്റി ഡ്രഗ് സ്ക്വാഡുമായി വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘ചന്തു സ്‌ക്വാഡ്’.

0
124

വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan) നായകനാകുന്ന ‘ഇടിയൻ ചന്തു’ (Idiyan Chanthu) എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കോതമംഗലം മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ചന്തു സ്‌ക്വാഡ്’ (Chanthu Squad) എന്ന പേരിൽ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിച്ചു. സംസ്ഥാന തലത്തിൽ എല്ലാ ഹയർ സെക്കന്ററി സ്കൂളുകളിലും അധികൃതരുമായി ചേർന്ന് ഇത്തരത്തിൽ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ലോഗോ പ്രകാശനവും നടത്തി.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സ്കൂൾ അധികൃതരും ചേർന്നാണ് ചന്തു സ്‌ക്വാഡ് ഉൽഘാടനം ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത്‌ വിജയൻ, അഭിനേതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ജയശ്രീ, ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ശ്രമം. പ്ലസ് ടു സ്കൂൾ പ്രമേയമായ ഇടിയൻ ചന്തുവിൽ സമകാലീന പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത്‌ വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടിയൻ ചന്തു. പീറ്റർ ഹെയ്‌ൻ ആക്ഷൻ കൊറിയോഗ്രാഫറായി എത്തുന്നു എന്ന പ്രത്യേകതയും ഇടിയൻ ചന്തുവിനുണ്ട്. ഒപ്പം സലിം കുമാർ മകനോടൊപ്പം അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും.

ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ‘ഇടിയൻ ചന്തു’ നർമവും വൈകാരികതയും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് സൂചന.

വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമേ ചന്തു സലിം കുമാർ, രമേശ് പിഷാരടി, ലാലു അലക്സ്‌, ജോണി ആന്റണി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തേലക്കാട് (ബിഗ്‌ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം – വിഘ്‌നേഷ് വാസു, എഡിറ്റർ – വി. സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ – റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്,അസോസിയേറ്റ് റൈറ്റെർ – ബിനു എ. എസ്, മ്യൂസിക് – മിൻഷാദ് സാറ & അരവിന്ദ് ആർ വാരിയർ,പ്രൊഡക്ഷൻ കൺട്രോളർ – പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ – ഡാൻ ജോ, മേക്കപ്പ് – അർഷാദ് വർക്കല, വസ്ത്രലങ്കാരം – റാഫി കണ്ണാടിപ്പറമ്പ, വിഫസ്- നിധിൻ റാം നടുവതൂർ, ഫിനാൻസ് കൺട്രോളർ – റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ – ആഷിഖ് ഹസ്സൻ,കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, സ്റ്റിൽസ് – സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ – മാ മി ജോ.

LEAVE A REPLY

Please enter your comment!
Please enter your name here