തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനം നേടിയത് 3,27,779 പേര്‍, ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം നേടിയവര്‍ 23,377 പേര്‍. മൊത്തം 3,51,156 പേരാണ് പ്ലസ് വണ്ണിന് ഈ വര്‍ഷം പ്രവേശനം നേടിയത്.
മെറിറ്റിൽ സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2,58,180 ഉം സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ എണ്ണം 2,347 ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ എണ്ണം 21,844 ഉം മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരുടെ എണ്ണം 26,874 ഉം ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രിയുടെ ഓഫീസ്അറിയിച്ചു.