മുംബൈ: ലൂയിസ് വിറ്റണ്‍ ചെയര്‍മാനും സി ഇ ഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി കോടീശ്വരനായ ഗൗതം അദാനി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ ആദ്യ മൂന്നില്‍ ഇടംനേടി. ഈ പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് ഗൗതം അദാനി. ഇതോടെ 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി.
ചൈനയുടെ ജാക്ക് മായും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയും ഉള്‍പ്പെടെ ഒരു ഏഷ്യക്കാരനും സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടില്ല. സമ്പന്നരുടെ പട്ടികയില്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌കിനും (251 ബില്യണ്‍ ഡോളര്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും (153 ബില്യണ്‍ ഡോളര്‍) പിന്നി് മൂന്നാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍.
കഴിഞ്ഞ മാസം, ശതകോടീശ്വരനായ വ്യവസായിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം ആദാനി മാറിയിരുന്നു. അടുത്തിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതിനാല്‍ ലോകത്തിലെ ഏറ്റവും ധനികരായ യു എസ് ശതകോടീശ്വരന്മാരില്‍ ചിലരെ മറികടക്കാന്‍ അദാനിക്ക് കഴിഞ്ഞിരുന്നു.