ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും. ഇരുവരും പ്രണയത്തിലാണെന്ന് 2020 മുതല്‍ക്കു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തകളോട് നാളിതുവരെ സാറയും ഗില്ലും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയുടെ വിശ്വാസം. ക്രിക്കറ്റ് ലോകത്തെ യുവതാരവും ഇതിഹാസ താരത്തിന്റെ മകളും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത് ഇരുവരും പിരിഞ്ഞുവെന്നാണ്. മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് ശുബ്മാന്‍ ഗില്‍ സാറ അലി ഖാനുമായി പ്രണയത്തിലായിരിക്കുകയാണെന്നാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. ഇന്നലെ രാത്രി ശുബ്മാന്‍ ഗില്ലും സാറ അലി ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇരുവരും ഡേറ്റിന് പോയതാണെന്നും പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ശുബ്മാനും സാറ അലി ഖാനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് 2020 മുതലാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു ആ സമയത്ത് ഗില്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗില്ലിന്റെ ഫീല്‍ഡിംഗ് പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് സാറ എത്തുകയായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം ഗില്ലാണെന്നും സാറ പറഞ്ഞിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടുവെങ്കിലും സാറ കൊല്‍ക്കത്തയെ അഭിനന്ദിക്കുകയും ചെയ്തു. ഇതോടെയാണ് പ്രണയ വാര്‍ത്തകള്‍ ആരംഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ശുബ്മാന്‍ മറുപടി നല്‍കിയിരുന്നു. താന്‍ സിംഗിള്‍ ആണെന്നായിരുന്നു അന്ന് ശുബ്മാന്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അറിയാനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ക്രിക്കറ്റ് ലോകവും