ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതിയുമായി നടി

0
54

നടൻ ജാഫർ ഇടുക്കിക്കെതിരെ പീഡനപരാതിയുമായി നടി. മുകേഷ് എംഎൽഎ ഉൾപ്പെടെ നിരവധി നടൻമാർക്കെതിരെ പീഡനപരാതി ഉയർത്തിയ നടിയാണ് ജാഫർ ഇടുക്കിക്കെതിരെ പരാതി നൽകിയത്. ഓൺലൈനായിട്ടാണ് നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നൽകിയത്.

ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജാഫർ ഇടുക്കി മോശമായി പെരുമാറിയെന്നാണ് പരാതി. ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാരംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താരം ആരോപിച്ചു. ഇന്ന് നടൻ ബാലചന്ദ്രമേനോനെതിരെയും നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നൽകിയിരുന്നു.

അവസരം വാഗ്ദാനം ചെയ്താണ് ദുബായിലുണ്ടായിരുന്ന തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലിലായിരുന്നു താമസിച്ചത്. ഇവിടെ എത്തിയ തന്നോട് സിനിമയുടെ കഥ പറയാനുണ്ടെന്നും മുറിയിലേക്ക് വരണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മുറിയിലെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. മുറിയില്‍ നിന്നു ദേഷ്യപ്പെട്ടാണ് ഞാന്‍ ഇറങ്ങി പോയത്.

എന്നാല്‍ പിറ്റേദിവസം രാത്രി മുറിയിലെത്തിയ ബാലചന്ദ്രമേനോന്‍ തന്നെയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി.ഭയം കൊണ്ടാണ് ഇത്രയും നാള്‍ എല്ലാം മൂടി വച്ചതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ എല്ലാം തുറന്നു പറയാനുള്ള ധൈര്യം സംഭരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടന്‍ ജയസൂര്യയ്ക്കെതിരെയും ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here