ആരാധകന്റെ കാലിൽ തൊടുന്ന നടൻ ഋതിക് റോഷന്റെ (Hrithik Roshan) വീഡിയോ ശ്രദ്ധ നേടുന്നു. ബോളിവുഡ് താരം ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയിൽ നടന്ന ഫിറ്റ്നസ് പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. ആവേശഭരിതമായ ജനക്കൂട്ടത്തിനിടയിൽ ഒരു മത്സര വിജയി താരത്തിന്റെ ആരാധകനായിരുന്നു. വേദിയിൽ കയറി തന്റെ കാലിൽ തൊട്ടപ്പോൾ നടൻ അത്ഭുതപ്പെടുകയും ചെയ്തു. എന്നാൽ ഏവരെയും അമ്പരപ്പിക്കുന്ന കാര്യമാണ് സൂപ്പർ സ്റ്റാർ അടുത്തതായി ചെയ്തത്. അദ്ദേഹം മുന്നോട്ട് പോയി ആരാധകന്റെ കാലിൽ തൊട്ടതും സദസ്സ് ഇളകിമറിഞ്ഞു.
ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വീഡിയോയിൽ, ചില മത്സര വിജയികൾക്ക് ഋതിക് ഗുഡി ബാഗുകൾ സമ്മാനിക്കുന്നത് കാണാം. മേൽപ്പറഞ്ഞ ആരാധകൻ സ്റ്റേജിലേക്ക് വരുമ്പോൾ, ആദ്യം നടനെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ സ്പർശിക്കുന്ന കാഴ്ചയാണുള്ളത്. തന്റെ മൊബൈൽ ഫോണിൽ അയാൾ ഋതിക്കിനോട് എന്തോ കാണിക്കാൻ തുടങ്ങുമ്പോൾ ഋതിക് ആ യുവാവിന്റെ പാദങ്ങളിൽ തൊടാൻ കുനിഞ്ഞു. വേദിയിലെ ആതിഥേയർ അത്ഭുതത്തോടെ പുഞ്ചിരിക്കുമ്പോൾ കാണികൾ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണുള്ളത്.
(വീഡിയോ ചുവടെ കാണാം)