ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടിൽ കടന്നു. നാട്ടുകാരിയായ ക്രിസ്റ്റി ആനിനെയാണ് സെറീന വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 7-5, 6-3.
പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ആൻഡി മുറെയും രണ്ടാം റൗണ്ടിൽ കടന്നു. ജപ്പാൻ താരം യോഷിതോ നിഷിയോക്കയെ ആണ് മുറെ പരാജയപ്പെടുത്തിയത്.