ഓണത്തിനു ശേഷം സംസ്ഥാന മന്ത്രിസഭാ പുനസംഘടന

0
61

സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ​ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ എന്നിവരെയാണ് പാർട്ടി പരി​ഗണിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭയിൽ വൻ അഴിച്ചുപണി വരുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എം.വി ​ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവർ പങ്കെടുത്തുകൊണ്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദൻ മാസ്റ്ററെ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കൾ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദർശിക്കാനെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here