അപർണ ബാലമുരളി (Aparna Balamurali) പ്രധാന കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’ (Ini Utharam) എന്ന സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തു. സിദ്ധാർത്ഥ് മേനോന്റെ (Siddharth Menon) പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് അവതരിപ്പിക്കുന്നത്.
സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.
എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ- ജിതിൻ ഡി.കെ., പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ, കല- അരുൺ മോഹനൻ, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- ജെഫിൻ ബിജോയ്, പരസ്യകല- ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്- എച്ച് ടു ഓ സ്പെൽ, പി.ആർ.ഒ. – എ.എസ്. ദിനേശ്, ആതിര ദിൽജിത്.