Vela movie | ‘വേല’യുമായി ഷെയ്ൻ നിഗം, സണ്ണി വെയ്ൻ;

0
53

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന ഷെയ്ൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാന്ഡിലിലൂടെ പ്രഖ്യാപിച്ചു. ‘വേല’ (Vela movie) എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ ഷെയ്ൻ നിഗം എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എം. സജാസാണ് വേലയുടെ തിരക്കഥ. കോ പ്രൊഡ്യൂസർ- ബാദുഷാ പ്രൊഡക്ഷൻസ്.

സാം.സി.എസ്. സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്ര സംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം: ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ: മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ്: തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് : അമൽ ചന്ദ്രൻ, സംഘട്ടനം: പി.സി. സ്റ്റണ്ട്‍സ്, ഡിസൈൻസ്: ടൂണി ജോൺ, സ്റ്റിൽസ്: ഷുഹൈബ് എസ്.ബി.കെ., പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here