‘ജോണി നെല്ലൂർ രാജി വെച്ചത് യുഡിഎഫിനെ ബാധിക്കില്ല’.

0
52

കൊല്ലം: ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള കോൺ​ഗ്രസ് നേതാവാണ് ജോണി നെല്ലൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തൻ ആയിരുന്നു. ജോണി നെല്ലൂർ രാജി വച്ചാൽ കേരള കോൺ​ഗ്രസ് നൽകുന്ന ആ സ്ഥാനത്ത് കൊണ്ടു വരും. ശക്തനായ നേതാവല്ല ജോണി നെല്ലൂരെന്നും വിഡി സതീശൻ പറഞ്ഞു.

ബാബു ജോർജ് കോൺഗ്രസ് വിട്ടതിൽ പാർട്ടിക്ക് ഒന്ന് സംഭവിക്കില്ലെന്നും സതീശൻ പ്രതികരിച്ചു. ബാബു ജോർജ് സസ്പെൻഷനിൽ ആയിരുന്നു. പോകുന്നവർ പോട്ടെ എന്നും വി ഡി സതീശൻ പറഞ്ഞു. കെ റെയിൽ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് സതീശൻ പ്രതികരിച്ചു. വളവുള്ള ഭാഗങ്ങളിലെ പാളം നിവർത്തിയാൽ അതിവേഗം ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. കെ റെയിലിന് ബദലാണ് വന്ദേ ഭാരത്. ബിജെപിയും സിപിഎമ്മും കൂടെ കെ റെയിൽ നടപ്പാക്കാൻ ഒരുങ്ങിയാൽ കോൺ​ഗ്രസ് ശക്തമായി എതിർക്കും. നിലവിലെ ഡിപിആർ വെച്ചു കെ റെയിൽ നടപ്പാക്കാൻ കഴിയില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here