ദി വേ ഓഫ് വാട്ടർ കാണ്ടുകൊണ്ടിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

0
69

ഹൈദരാബാദ്: ജെയിംസ് കാമറൂണിന്‍റെ അവതാർ സിനിമയുടെ രണ്ടാം ഭാഗം അവതാർ: ദി വേ ഓഫ് വാട്ടർ, വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലോകത്തെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുമ്പോള്‍ ഒരു സങ്കടകരമായ വാർത്തയും വരുന്നുണ്ട്. ഈ ബ്രഹ്മാണ്ട ചിത്രം തിയേറ്ററുകളിൽ കാണുന്നതിനിടെ ആന്ധ്രാപ്രദേശിൽ ഒരാൾ മരിച്ചു.

വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് തന്റെ ഇളയ സഹോദരനോടൊപ്പം ജെയിംസ് കാമറൂൺ ചിത്രം കാണുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.

ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, മരിച്ച ലക്ഷ്മിറെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. അവതാർ 2 കാണാൻ പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററിലാണ് ഇയാള്‍ എത്തിയത്. ചിത്രം കാണുന്നതിനിടെ ഇയാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന അനുജൻ ഇയാളെ ഉടന്‍ പെദ്ദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ലക്ഷ്മിറെഡ്ഡിക്ക് ഒരു മകളും ഒരു മകനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here