യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂര്‍ തലശേരി സ്വദേശിയായ പുതിയപുരയില്‍ റിസ്വാന്‍ റഊഫാണ് യുഎഇയുടെ ദേശീയ ക്രിക്കറ്റ് ടീമിനെ നയക്കുക.
റസ്വാന് പുറമേ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നീ മലയാളി താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഒമാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ റിസ്വാനാകും യുഎഇയെ നയിക്കുക.
യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്കൊപ്പം യുഎഇയും മത്സരിക്കും. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.