കേരളത്തിൽ നിന്നുള്ള ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം നാല് കോൺഗ്രസ് എംപിമാർക്കു ലോക്‌സഭാ സ്‌പീക്കർ ശ്രീ ഓം ബിർള സഭാസമ്മേളനം കഴിയുന്നതുവരെ സസ്പെൻഡു ചെയ്‌തു …….
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്യം ടാഗോർ എന്നിവരെയാണ് സഭയ്ക്കുള്ളിൽ പ്ലക്കാർഡ് കാണിച്ചതിനു സസ്പെൻഡ് ചെയ്തത്.
ഇനിയും ലോക്സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർള ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്നും, പകരം ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും സ്പീക്കർ അറിയിച്ചു.എന്നാൽ, പ്ലക്കാർഡുകൾ മാറ്റാൻ എംപിമാർ തയ്യാറായില്ല. ഇതേതുടർന്നാണ് സ്പീക്കർ നാല് എംപിമാരെയും സസ്പെൻഡ് ചെയ്തത്.