പ്രവർത്തി ദിവസങ്ങളിൽ ഇനി സിനിമാ ടിക്കറ്റിന് പകുതി വില ! പുതിയ ആശയവുമായി ഫിലിം ചേംബർ

0
66

മലയാള സിനിമയിലെ നിലവിലെ തീയറ്റർ പ്രതിസന്ധി പരിഹരിക്കുവാൻ പ്രവർത്തി ദിവസങ്ങളായ ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ പകുതിയാക്കാൻ നിർദ്ദേശം. നൂൻ ഷോ മാറ്റിനി ഷോൾക്ക് മാത്രമായിരിക്കും ഈ നിരക്ക് ബാധകമാവുക.വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ശനി ഞായർ ദിവസങ്ങൾ കഴിഞ്ഞാൽ തിയേറ്ററുകളിൽ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ആശയമുയര്‍ന്നത്. സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.

താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും സിനിമാസിറ്റുകളിലെ അച്ചടക്കം ഇല്ലായ്മയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here