തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്ന് സുധാകരൻ പറഞ്ഞു. പാർട്ടി അംഗങ്ങൾ തന്നെയാണ് കൊലയ്ക്ക് പിന്നിൽ എന്ന് സിപിഎം അംഗങ്ങൾ തന്നെയാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിൻറെ കയ്യിലുള്ളതിനേക്കാൾ കൂടുതൽ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊലയ്ക്ക് കാരണം ബിജെപിയെ എതിർക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം അതിക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ് ന്യൂസ് 18 നോട് പറഞ്ഞു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാൻ്റ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തി.