ഓണം അഡ്വാന്‍സ് നൽകിയില്ല; ചവറ കെഎംഎംഎല്ലില്‍ തൊഴിലാളികൾ ജനറല്‍ മാനേജരെയടക്കം തടഞ്ഞ് വച്ചു

0
103

കൊല്ലം: ഓണം അഡ്വാന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ചവറ കെഎംഎംഎല്ലില്‍ കരാർ തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം തുടരുന്നു. റസ്റ്റ് ഹൗസില്‍ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചിരിക്കുകയാണ്.

ഇന്നലെ തൊഴിലാളികളും മാനേജ്മെന്റും ഓണം അഡ്വാൻസ് സംബന്ധിച്ച് ചര്‍ച്ചനടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതിരുന്നതാണ് സമരത്തിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here