ഇന്ത്യയിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തി

0
66

ലക്‌ട്രിക് വാഹന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷ വാര്‍ത്തയുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ .ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ലിഥിയത്തിന്റെ വന്‍ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം നിക്ഷേപമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യമൈന്‍സ് സെക്രട്ടറി വിവേക് ഭരദ്വാജാണ് ഇക്കാര്യം പുറത്തു വിട്ടത്.

സ്വയം പര്യാപ്തത കൈവരിക്കാന്‍ രാജ്യത്ത് ധാതുക്കള്‍ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മൊബൈല്‍ ഫോണിലും സോളാര്‍ പാനലിലുമുള്‍പ്പെടെ ലിഥിയം പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ രാജ്യം ആത്മനിര്‍ഭര്‍ ആകുമെന്നും വിവേക് ഭരദ്വാജ് പറഞ്ഞു.

അറുപത്തിയാറാം ദേശീയ ജിയോളജിക്കല്‍ പ്രോഗ്രാമിംഗ് ബോര്‍ഡ് ലിഥിയം, സ്വര്‍ണം എന്നിവയുള്‍പ്പെടെ 51 ലോഹ – ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 51 ലോഹ – ധാതു നിക്ഷേപങ്ങളില്‍, 5 എണ്ണം സ്വര്‍ണ്ണത്തിന്റേതാണ്. പൊട്ടാഷ്, മോളിബ്ഡിനം ഉള്‍പ്പെടെയുള്ള ലോഹങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റ് നിക്ഷേപങ്ങള്‍. ജമ്മുകശ്മീര്‍ , ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലുങ്കാന, സംസ്ഥാനങ്ങളിലാണ് ഇവ വ്യാപിച്ചുകിടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here