സലീം കോടത്തൂരും മകള്‍ ഹന്ന സലീമും ഗാനമേളകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ഏറെ പ്രേക്ഷകര്‍ക്ക് പരിചിതരായ അച്ഛനും മകളുമാണ്.
മകളുടെ കുറവുകളില്‍ സങ്കടപ്പെടാതെ അവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സഹിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. മകളുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുളളയാളാണ് താനെന്ന് സലീം പലപ്പോഴും പറയാറുണ്ട്.
സോഷ്യല്‍ മീഡിയകളിലും റിയാലിറ്റി ഷോകളിലും സജീവമാണ് ഇരുവരും. ഒട്ടേറെ ആരാധകരും ഹന്നയുടെ പാട്ടിനെ സ്‌നേഹിക്കുന്ന നിരവധി സംഗീതപ്രേമികളുമുണ്ട്.
ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് സലിം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ മകള്‍ക്ക് ലഭിക്കുന്ന മറ്റൊരു അവാര്‍ഡിന്റെ ചിത്രമാണ് ഇത്. നടന്‍ ദിലീപ് ആണ് ഈ അവാര്‍ഡ് ഹന്ന മോള്‍ക്ക് നല്‍കുന്നത്. വേദിയില്‍ ദിലീപിനൊപ്പം നാദിര്‍ഷയും ഉണ്ട്. തന്റെ ഉപ്പയ്ക്ക് ഒപ്പം തന്നെയാണ് ഹന്ന സമ്മാനം വാങ്ങാന്‍ വേദിയില്‍ എത്തിയിരിക്കുന്നത്.
വളരെ സന്തോഷവതിയായി നില്‍ക്കുന്ന ഹന്ന മോളെ സലിം പങ്കുവെച്ച ഈ ഫോട്ടോയില്‍ കാണാനാകും. ‘happy moment’ എന്നാണ് ചിത്രത്തിന് താഴെ സലീം കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകളും അനുഗ്രഹങ്ങളും കമന്റുകളും കുറിച്ചു.
മകള്‍ക്കൊപ്പം ഉംറ ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു സലീം കോടത്തൂര്‍.”ഹന്ന മോളോടൊപ്പം ആ പുണ്യ ഭൂമിയില്‍”എന്നാണ് സലീം ഹന്നയ്‌ക്കൊപ്പമുളള ചിത്രത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.