തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. കേസിലെ മറ്റൊരു പ്രതി സന്ദീപിനും ഇവിടെ നിക്ഷേപമുള്ളതായാണ് വിവരം. സ്വപ്‌നയ്ക്ക് ഈ ബാങ്കില്‍ ലോക്കറുണ്ടെന്നാണ് കണ്ടെത്തല്‍.
യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ചില അക്കൗണ്ടില്‍ നിന്നു നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട.്‌ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണ് സംശയിക്കുന്നത്.കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്‌തെന്നാണ് വിവരം.