ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നിൽ പ്രതി തൂ​ങ്ങി​മ​രി​ച്ച സംഭവം ; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

0
116

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ പ്രതിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി അ​ൻ​സാ​രി (37) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​വും ന​ട​ത്തും.കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ ന​ട​ന്ന മൊ​ബൈ​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ശു​ചി​മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ച പ്ര​തി ഉ​ടു​ത്തി​രു​ന്ന മു​ണ്ടി​ൽ കെ​ട്ടി​ത്തൂ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ൻ​സാ​രി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.മോ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ൻ​സാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഇ​ക്കാ​ര്യം സ്റ്റേ​ഷ​ൻ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യോ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here