കോഴിക്കോട് നഗരത്തിൽ സിറ്റി ട്രാഫിക്കിന്റേയും കൺട്രോൾ റൂമിലേയും വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ പണമില്ലാത്തത് പ്രശ്നമാകുന്നു. ഒരു കോടി രൂപയോളം കുടിശ്ശിക വന്നതോടെ പ്രശ്നം രൂക്ഷമായി. കുടിശ്ശിക വരുത്തുന്നത് കാരണം നഗരത്തിലെ പല പമ്പുകളും കരാറിൽ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവിൽ നഗരത്തിലെ ഒരു പമ്പിൽ നിന്ന് മാത്രമാണ് ഇന്ധനം നൽകുന്നത്. 48 ലക്ഷം രൂപ ലഭിച്ചതോടെ പ്രശ്നം പരിഹരിച്ചെന്നാണ് അധികൃതർ പറയുന്നത്. ആവശ്യത്തിന് വണ്ടികളില്ലാതതോടെ വാഹന പരിശോധനയും കുറഞ്ഞിട്ടുണ്ട്.