‘ആയിഷക്ക്’ ചലച്ചിത്ര മേളയില്‍ അംഗീകാരം; എം. ജയചന്ദ്രന് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം

0
70

മാനിലെ നാലാമത്‌ സിനിമാ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക്‌  അംഗീകാരം.

മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാര്‍ഡ്‌. അറബ്‌ -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ – അറബിക്‌ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഒരു അറബ്‌ ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാര്‍ഡിനുണ്ട്‌.

മുസന്ധം ഐലന്റില്‍ വെച്ച്‌ നടന്ന മേളയുടെ സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിഷ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി.

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്ബൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത്‌ ആമിര്‍ പള്ളിക്കലാണ്. തിരക്കഥ- ആഷിഫ്‌ കക്കോടി.

ക്രോസ്‌ ബോര്‍ഡര്‍ ക്യാമറയുടെ സക്കറിയ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹ നിര്‍മ്മാണം ഫെദര്‍റ്റെച്‌ ഇമാജിന്‍ സിനിമാസ്‌, ലാസ്റ്റ്‌ എക്സിറ്റ്‌, മൂവീ ബക്കറ്റ്‌ എന്നീ ബാനറുകളില്‍ ശസുദ്ധീന്‍ എം.ടി., ഹാരിസ്‌ ദേശം, അനീഷ്‌ പിബി, സക്കരിയ്യ വാവാട്‌, ബിനീഷ്‌ ചന്ദ്രന്‍ എന്നിവരാണ്. ജനുവരി 20ന് തിയെറ്റുറുകളില്‍ എത്തിയ ‘ആയിഷ’ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശന വിജയം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here