മൂന്നാർ: മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുസഹമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ഇന്ന് രാവിലെ കണ്ണന്‍ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു മുകളിലാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ അഞ്ച് പേര് മരിച്ചു. പരിക്കേറ്റവരെ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്.
മണ്ണിനടിയിൽ പെട്ടു കിടക്കുന്നവർക്കായി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് റവന്യു, പോലീസ് സംഘത്തിന് അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം വൈകാൻ ഇടയായി.