തൃശൂർ• തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. തൃശൂർ നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ മൂന്നു മണിക്കു നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് മാറ്റിവച്ചിരുന്നു. ബുധനാഴ്ച രാത്രി ഏഴു മണിക്കു വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. എന്നാൽ മഴ തുടർന്നതോടെ ഇതു വീണ്ടും മാറ്റുകയായിരുന്നു.