20/12/2020: പ്രധാന വാർത്തകൾ

0
93

പ്രധാന വാർത്തകൾ

📰✍🏼കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്ബോള്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഒരു ഘടക കക്ഷി കൂടി രംഗത്ത്. രാജസ്ഥാനില്‍ നിന്നുള്ള ഹനുമാന്‍ ബെനിവാലിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് ബിജെപിക്ക് എതിരെ പരസ്യമായി രംഗത്തെത്തിയത്.

📰✍🏼കര്‍ഷക സമരം രൂക്ഷമാകുന്നതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കേന്ദ്രകൃഷിമന്ത്രി തോമറുമായി കൂടിക്കാഴ്ച നടത്തി

📰✍🏼സ്വന്തം സംസ്ഥാനത്തെ കുട്ടികള്‍ക്ക്​ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച്‌ ഒഴിഞ്ഞുപോകണമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്​ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

📰✍🏼ബംഗാളില്‍ വിജയം രചിക്കാന്‍ അമിത് ഷാ. ബിജെപിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ ബംഗാളിനെ സുവര്‍ണ ബംഗാളാക്കി നല്‍കാമെന്നാണ് വാഗ്ദാനം.

📰✍🏼വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ ബി.ജെ.പി,​ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍പ്രഹരം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസിലെ ആറ് എം.എല്‍.എമാരും എം.പിയും മുന്‍ എം.പിയും ഉള്‍പ്പെടെ ഒരു വിഭാഗത്തെ പിളര്‍ത്തി സ്വന്തം പാളയത്തില്‍ എത്തിച്ചു. ഇവര്‍ക്ക് പുറമേ സി.പി.എം,​ സി.പി.ഐ,​ കോണ്‍ഗ്രസ് കക്ഷികളുടെ ഓരോ എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു.

📰✍🏼കൊച്ചിയില്‍ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ വടക്കന്‍ ജില്ലയിലേക്ക് കടന്നെന്ന് സൂചന

📰✍🏼നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം വേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ. നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ സജീവമാക്കണമെന്ന് ഘടക കക്ഷികള്‍ ആവശ്യപ്പെട്ടു.

📰✍🏼നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയുടെ 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത് ,ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസിലാണ് നടപടി.

📰✍🏼ഏത് തരത്തിലുമുള്ള ആക്രമണങ്ങള്‍ക്കും ഏകപക്ഷിയ നിലപാടുകള്‍ക്കും ഉചിതമായ മറുപടി നല്‍കുന്ന പുതിയ ഇന്ത്യയാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

📰✍🏼കോവിഡ് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവാല.

📰✍🏼കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

📰✍🏼പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസംതൃപ്തിക്കു പരിഹാരമായി രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന സൂചന. 

📰✍🏼തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത്, സംസ്ഥാനത്ത് കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം.

📰✍🏼വിജിലന്‍സ് അന്വേഷണത്തി​ന്‍െറ പേരില്‍ വിവരം നല്‍കാത്തത്​ അംഗീകരിക്കാനാവില്ലന്ന് മുഖ്യ വിവരാവകാശ കമീഷണര്

📰✍🏼കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച്ചയോടെ പൂര്‍വ സ്ഥതിയിലാവും. ഘട്ടംഘട്ടമായി മുഴുവന്‍ ബസുകളും നിരത്തിലിറക്കാനാണ് തീരുമാനം.

📰✍🏼മുന്നണി അപ്രസക്തമായില്ലെന്ന് തെളിയിച്ച്‌ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

📰✍🏼സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതം ജനുവരി മുതല്‍ പൂര്‍ണമായും പുനഃസ്ഥാപിക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഉള്‍പ്പെടെ ജനുവരിയില്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ മന്ത്രാലായം പച്ചക്കൊടി കാട്ടി.

📰✍🏼ശമ്ബളവിഷയത്തില്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചുതകര്‍ത്തതിനുപിന്നാലെ തിരുത്തല്‍ നടപടികളുമായി തായ്‌വാന്‍ കമ്ബനി വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്

📰✍🏼ആറ്- ഏഴ് മാസത്തിനുള്ളില്‍ 30 കോടി ജനങ്ങള്‍ക്ക് കൊറോണ വാക്‌സിനേഷന്‍ നല്‍കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍.

📰✍🏼നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാന്‍ ആര്‍.എസ്.എസ് പരിവാര്‍ ബൈഠക്കില്‍ തീരുമാനം. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച്‌ ബി.ജെ.പി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയത്.

📰✍🏼ചോദ്യപേപ്പര്‍ മോഷണം പോയതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷ മാറ്റിവയ്ക്കല്‍.ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകളില്‍ 22ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയാണ് മാറ്റിവച്ചത്.

📰✍🏼ഐഐടികളിലെ സംവരണം ഒഴിവാക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. 

📰✍🏼കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയറായി സി പി മുസാഫര്‍ അഹമ്മദും സ്ഥാനമേല്‍ക്കും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും

📰✍🏼കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ അടുത്ത രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമെന്ന് മന്ത്രി കെ കെ ശൈലജ. 

📰✍🏼സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാര്‍ച്ച്‌ ആദ്യവാരം പുറപ്പെടുവിക്കും

📰✍🏼പത്ത്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സംശയദൂരീകരണത്തിന് സ്കൂളിലെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ സ്കൂളുകള്‍ക്ക് നല്‍കും.

📰✍🏼ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ക്കു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

📰✍🏼സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 6,293 പേ​​​ര്‍​​​ക്കുകൂ​​​ടി കോവിഡ് സ്ഥിരീകരിച്ചു.ഇ​​​ന്ന​​​ലെ 4749 പേ​​​ര്‍ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 59,995 സാ​​​ന്പി​​​ളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ 10.49 ശ​​​ത​​​മാ​​​നം പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 29 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 2786 ആ​​​യി.ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 5578 പേ​​​ര്‍​​​ക്കു സ​​​ന്പ​​​ര്‍​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 593 പേ​​​രു​​​ടെ സ​​​ന്പ​​​ര്‍​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.

📰✍🏼 രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് :

എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍കോട് 119 

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️അമേരിക്കന്‍ ജനസംഖ്യാ കണക്കെടുപ്പില്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഭൂരിപക്ഷ ജഡ്ജിമാരുടെ പിന്തുണയോടെ തള്ളി.

📰✈️കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ന്‍ കണ്ടെത്തിയതായി ഇം​ഗ്ളണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി. ഈ വൈറസിന് മുന്‍പത്തേതിനേക്കാള്‍ വേ​ഗത്തില്‍ പടര്‍ന്ന് പിടിക്കാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

📰✈️നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യന്‍ അമേരിക്കക്കാരന്‍ വേദാന്ത് പട്ടേലിനെ തന്റെ വൈറ്റ്ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു

📰✈️നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും നാളെ കൊവിഡ്​ വാക്​സിന്‍​ സ്വീകരിക്കും.

📰✈️സഊദി അറേബ്യയില്‍ പുതിയ പ്രതിരോധ വാക്‌സിനു കൂടി ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ഇതു സംബന്ധിച്ച പഠനം നടത്തി വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

📰✈️ഖത്തറില്‍ ആദ്യ ബാച്ച്‌ കോവിഡ്-19 വാക്സിന്‍ തിങ്കളാഴ്ച (ഡിസംബര്‍ 21) എത്തിച്ചേരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി അറിയിച്ചു.

📰✈️റഷ്യയിലെ കൊറോണ വൈറസ് മരണസംഖ്യ ഇപ്പോള്‍ 50,000 ത്തിലധികമാണെന്ന് അധികൃതര്‍ അറിയിച്ചു. 

📰✈️തുര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. കൊവിഡ്- 19 ബാധിച്ചവരാണ് മരിച്ചത്.

📰✈️ അഫ്ഗാനിസ്ഥാനിൽ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം

🎖️🏏🏸🥍🏑⚽🎖️

കായിക വാർത്തകൾ

📰🏏 അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാമിന്നിങ്സിൽ ചരിത്രത്തിലെ കുറഞ്ഞ സ്കോറിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസ് 8 വിക്കറ്റ് വിജയം നേടി

📰⚽ ഐ എസ് എല്ലിൽ ചെന്നൈയിൽ ഗോവയെ തോൽപ്പിച്ചു. 2-1

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 

ക്രിസ്റ്റൽ പാലസിനെതിരെ ലിവർപൂളിന് 7 ഗോൾ ജയം, ആർസനൽ എവർട്ടണോട് 2-1 ന് തോറ്റു. മാഞ്ചസ്റ്റർ സിറ്റിക്കും ജയം

📰⚽ സീരി എ യിൽ യുവന്റസിന് ജയം

📰⚽ ലാ ലിഗ യിൽ ബാർസക്ക് സമനില, അത്ലറ്റിക്കോക്ക് ജയം

📰⚽ഒരു ക്ലബിന് വേണ്ടി ഏറ്രവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പെലെയുടെ റെക്കാഡിനൊപ്പമെത്തി ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി.

📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഏഴാം സീസണില്‍ ഇതുവരെയും ജയിക്കാത്ത കേരളാ ബ്ലാസ്‌റ്റേഴ്‌സും എസ്‌.സി. ഈസ്‌റ്റ് ബംഗാളും തമ്മില്‍ ഇന്ന്‌ ഏറ്റുമുട്ടും. 

 

LEAVE A REPLY

Please enter your comment!
Please enter your name here