നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണം : സർക്കാരിന്റെ ആവശ്യത്തെ പരിഹസിച്ച് വി.ടി ബൽറാം

0
93

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളിയതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. സി.പി.എമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങള്‍ എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ പ്രതികളായ കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015ലാണ് അക്രമം നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here