ചുണ്ട് ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനയ്ക്കരുത്; അറിയാം ആറ് ‘ലിപ് കെയര്‍ ടിപ്‌സ്’…

0
189

ചുണ്ട് വരണ്ടുപൊട്ടുന്നതും, ഉണങ്ങി തൊലിയടര്‍ന്ന് പോരുന്നതുമെല്ലാം സാധാരണഗതിയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. കാലാവസ്ഥയാണ് ഇതിലെ ഒരു വില്ലന്‍. എന്നാല്‍ ചിലരില്‍ എല്ലാക്കാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അത്തരത്തില്‍ ‘സീസണല്‍’ അല്ലാതെയും ചുണ്ട് വരണ്ട് പൊട്ടുകയും തൊലിയടര്‍ന്ന് പോവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവിടെ വില്ലന്‍ നിങ്ങളുടെ ‘ലൈഫ് സ്റ്റൈല്‍’ ആണെന്ന് മനസിലാക്കുക.

ഇത്തരക്കാര്‍ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഈ പ്രശ്‌നം ഒരു പരിധി വരെ ഇല്ലാതാക്കാനാകും. അങ്ങനെ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്…

ധാരാളം വെള്ളം കുടിക്കുക. ചുണ്ട് വരണ്ടുപൊട്ടുന്നതും തൊലിയടര്‍ന്നുപോകുന്നതുമെല്ലാം ശരീരത്തിലെ ജലാംശം പരിമിതമാകുന്നതിന്റെ ഭാഗമായാവാം. അതിനാല്‍ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക.

രണ്ട്…

ചിലര്‍ ചുണ്ട് ഉണങ്ങുന്നതിന് അനുസരിച്ച്, നാക്ക് കൊണ്ട് നനയ്ക്കുന്നത് കാണാം. ഇതൊരിക്കലും ചെയ്യരുതാത്തതാണ്. കാരണം, തുപ്പലിന്റെ ‘പിഎച്ച്’ ലെവല്‍ എട്ടിലധികമെല്ലാം വന്നേക്കും. അതേസമയം ചുണ്ടിന്റേതുള്‍പ്പെടെ നമ്മുടെ ചര്‍മ്മത്തിന്റെ ‘പിഎച്ച്’ ലെവല്‍ 4.5 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here