‘ശ്വേദ് പ്രൊഡക്ഷൻസ്’ ബാനറിൽ നിതിൻ സത്യ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോക്കപ്പ്. വൈഭവ്, വാണി ഭോജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എസ്. ജി. ചാൾസ് ആണ് ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സ്കോറും അരോൾ കൊറേലി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ലോക്ക് ഡൗൺ കാരണം ചിത്രം നേരിട്ട് ഓൺലൈനിൽ റിലീസ് ചെയ്യും. .ഷംന കാസിം, ഈശ്വരി റാവു, വെങ്കട്ട് പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഓഗസ്റ്റ് 14ന് സീ 5-ൽ റിലീസ് ചെയ്യും