കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.

0
80

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകൾ എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം, ശനിയാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് വകുപ്പ് പ്രവചിച്ചത്. മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും. നിലവിൽ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം നില നില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. സാഹചര്യം കണക്കിലെടുത്ത് തീരദേശ മേഖലകളിൽ അടക്കം ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. പന്ത്രണ്ടാം തീയതി രാത്രി 11.30 വരെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 3.0 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിച്ചേക്കും. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here